മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ചു മരിച്ചു. വയനാട് കൽപ്പറ്റ തെക്കുന്തറ ചെങ്ങഴിമ്മൽ വീട്ടിൽ വിനീത് (36) ആണ് പൊലീസ് ക്യാമ്പിൽ സ്വയം വെടിവെച്ച് മരിച്ചത്. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് തണ്ടർബോൾട്ട് കമാൻഡോ (എസ്.ഒ.ജി) ആയ വിനീത് ലീവ് ആവശ്യപ്പെട്ടപ്പോൾ ലഭിക്കാത്തതിലുള്ള നിരാശയാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്.
രാത്രി 9.30 നാണ് യുവാവ് ഡ്യൂട്ടിയ്ക്കിടയിൽ സ്വയം വെടിവെച്ചതെന്നാണ് സൂചന. എകെ 47 ഉപയോഗിച്ചാണ് യുവാവ് സ്വയം നിറയൊഴിച്ചത്.
തലയ്ക്കു വെടിയേറ്റ നിലയിൽ ഇന്നലെ (ഞായർ) രാത്രി 10 മണിയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടൻ മരണം സ്ഥിരീകരിച്ചു എന്ന് പോലീസറിയിച്ചു. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.