KeralaNEWS

16കാരന്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവം; 25 വയസിന് ശേഷം മാത്രം ലൈസന്‍സ്, അമ്മയ്ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: അയിരൂര്‍ പാളയംകുന്നില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു. കൂടാതെ 25 വയസിന് ശേഷം മാത്രമേ കുട്ടിക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുയെന്നും വര്‍ക്കല സബ് ആര്‍ടി ഓഫീസ് അധികൃതര്‍ പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് പാളയംകുന്ന് ജങ്ഷന് സമീപം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് പതിനാറുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ട് പാരിപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതില്‍ അമ്മയുടെ അറിവോടും സമ്മതത്തോടുമാണ് വാഹനം ഓടിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.

Signature-ad

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 199എ, ബിഎന്‍എസ് 125, കെപി ആക്ട് 118ഇ എന്നിവ പ്രകാരം മാതാവിനെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 199എ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ 25000 രൂപ പിഴയോ, മൂന്ന് വര്‍ഷം തടവു ശിക്ഷയോ അല്ലെങ്കില്‍ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ 12 മാസത്തേയ്ക്ക് റദ്ദ് ചെയ്യാവുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: