കൊല്ലം: പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഓച്ചിറ ആലുംപീടിക ആലുംതറ പടീറ്റതില്‍ ആര്. രാജ്കുമാര് (28) ആണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ് രാജ്കുമാര്.
13കാരിയായ പെണ്‍കുട്ടിയെ ഫോണിലൂടെയും മറ്റും വശീകരിച്ച് സ്കൂട്ടറില്‍ കടത്തിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
ഓച്ചിറ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ നിയാസിന്റെ നേതൃത്തില്‍ എസ്സിപിഒമാരായ അനു, അനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.