NEWSSocial Media

‘സാനിയയ്ക്കും ഹണി റോസിനും അഭിനയിക്കാന്‍ കഴിവില്ല, ബിക്കിനി ഫോട്ടോഷൂട്ട് ചെയ്യാനെ അറിയൂ, നല്ല നടി മഞ്ജു വാര്യര്‍’

ലാലേട്ടന്‍ ആറാടുകയാണ്… എന്ന ഡയലോഗ് പറഞ്ഞശേഷം ട്രോളുകളിലൂടെയും ഇമോജികളിലൂടെയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞയാളാണ് ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. ഒറ്റ ഡയലോഗിലൂടെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ചിലപ്പോഴൊക്കെ പെരുമാറ്റത്തിന്റെയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന വീഡിയോകളിലൂടെയും സന്തോഷ് വര്‍ക്കി വിവാദങ്ങളില്‍ പെടുകയും ചര്‍ച്ചാ വിഷയമാവുകയും ചെയ്യാറുണ്ട്. അടുത്തിടെ നടി ഐശ്വര്യ ലക്ഷ്മിക്ക് ഷേയ്ക്ക് ഹാന്‍ഡ് കൊടുക്കാന്‍ പോയ സന്തോഷ് വര്‍ക്കിയെ നടി ശ്രദ്ധിക്കാതെ നടന്നുപോയ വീഡിയോ വൈറലായിരുന്നു.

ശേഷം നിരവധി പരിഹാസങ്ങളും ട്രോളുകളും സന്തോഷ് വര്‍ക്കിക്ക് നേരെ വന്നു. കൂടാതെ ചില ചാനലുകളിലും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നല്ല ഉദ്ദേശത്തോടെ മാത്രമാണ് താന്‍ ഐശ്വര്യ ലക്ഷ്മിക്ക് കൈ കൊടുത്തതെന്നാണ് സന്തോഷ് വര്‍ക്കി പിന്നീട് നല്‍കിയ വിശദീകരണം.

Signature-ad

ഇപ്പോഴിതാ മലയാളത്തിലെ യുവനടിമാരായ സാനിയ അയ്യപ്പന്‍, ഹണി റോസ് എന്നിവരെ കുറിച്ച് സന്തോഷ് വര്‍ക്കി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സാനിയയ്ക്കും ഹണി റോസിനും അഭിനയിക്കാന്‍ കഴിവില്ലെന്നാണ് സന്തോഷ് വര്‍ക്കി ബട്ടര്‍ഫ്ലൈ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

മുമ്പൊരിക്കല്‍ സിനിമ കാണാന്‍ തിയേറ്ററിലെത്തിയ സാനിയയ്ക്ക് കൈ കൊടുത്ത് പരിചയപ്പെടാന്‍ സന്തോഷ് ചെന്നപ്പോള്‍ നടി ശ്രദ്ധിക്കാതെ പോവുകയാണ് ചെയ്തത്. സാനിയ അഹങ്കാരിയാണെന്നും അഭിനയിക്കാന്‍ അറിയില്ലെന്നും സന്തോഷ് പറയുന്നു. സാനിയ അയ്യപ്പന് നല്ല അഹങ്കാരമുണ്ട്. നല്ല നടി പോലുമല്ല അവര്‍. ഗ്ലാമര്‍ റോള്‍ ചെയ്യാന്‍ മാത്രം അറിയാം. എപ്പോഴും ബിക്കിനി ഫോട്ടോഷൂട്ട് എടുത്തുകൊണ്ടിരിക്കും. ശരീരപ്രദര്‍ശനമാണ് ഫോട്ടോഷൂട്ടില്‍ നടക്കുന്നത്.

സാനിയ അയ്യപ്പന്‍ ബിക്കിനി മാത്രമെ ഇടുന്നുള്ളു. വേറൊന്നും ചെയ്യുന്നില്ല. സാനിയ എന്ത് അഭിനയമാണ് കാണിച്ചിട്ടുള്ളത്. അഭിനയിക്കാന്‍ വല്ല കഴിവുമുണ്ടോ. പുള്ളിക്കാരി അറിയപ്പെടുന്നത് ഫോട്ടോഷൂട്ടിലൂടെയാണ്. എന്ത് സിനിമയാണ് അവര്‍ക്കുള്ളത്. സാനിയയ്ക്ക് അഭിനയിക്കാന്‍ കഴിവില്ല. ഹണി റോസിനും അഭിനയിക്കാനൊന്നും അറിയില്ല.

ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല അഭിനേത്രി മഞ്ജു വാര്യരാണ്. അവരുടേത് ഡീസന്റായ വസ്ത്രധാരണവുമാണ് സന്തോഷ് വര്‍ക്കി പറയുന്നു. സന്തോഷ് വര്‍ക്കി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ലൈംഗീകാതിക്രമക്കേസ് വന്നത് അടുത്തിടെ വാര്‍ത്തയായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്ജെന്‍ഡറാണ് പരാതി ഉന്നയിച്ചത്. സംഭവത്തില്‍ ചിറ്റൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സന്തോഷ് ആരോപണം നിഷേധിച്ചു. ഫോട്ടോ വെച്ച് ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നുവെന്നാണ് സന്തോഷ് വര്‍ക്കി പ്രതികരിച്ച് പറഞ്ഞത്. പരാതി ഉന്നയിച്ചയാളെ കണ്ടിട്ടില്ല. ബ്ലഡി നൈറ്റ് എന്ന സിനിമയില്‍ രണ്ട് സീനില്‍ അഭിനയിക്കാന്‍ പോയതാണ്. ഫോട്ടോ വെച്ചാണ് ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത്. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചേനെ. വ്യാജ പരാതിയാണെന്ന് തെളിഞ്ഞാല്‍ ഇവരെ ശിക്ഷിക്കണം.

അല്ലെങ്കില്‍ ഒരാളുടെ പേരാണ് നഷ്ടപ്പെടുന്നത്. മാനനഷ്ടത്തിന് കേസ് കൊടുത്താലും എന്റെ പേര് മോശമായി. പീഡന വീരന്‍ എന്ന രീതിയിലാണ് അറിയപ്പെടുന്നത് എന്നാണ് സന്തോഷ് പറഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ ഒമര്‍ ലുലു സിനിമ ബാഡ് ബോയ്സിലും സന്തോഷ് അഭിനയിച്ചിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: