പത്തനംതിട്ട: റോഡരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം. എരുമേലി പമ്പാവാലിയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. തമിഴ്‌നാട് ട്രിച്ചി,താത്തുങ്കല്‍, പേട്ട സ്വദേശികളായ ശരവണന്‍ (37),ശങ്കര്‍ (35),സുരേഷ് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുരേഷിന്റെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസവും മിനി ബസ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ക്ക് അപകടം സംഭവിച്ചിരുന്നു. കോട്ടയം മുണ്ടക്കയത്തായിരുന്നു അപകടം. കോരുത്തോട് പാതയില്‍ കോസടിക്ക് സമീപം തമിഴ്‌നാട് ഈറോഡ് സ്വദേശികളായ 17 തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അടുത്തിടെ കൊല്ലം ആര്യങ്കാവിലും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് വലിയ അപകടം ഉണ്ടായിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് സേലം സ്വദേശിയായ തീര്‍ത്ഥാടകന്‍ മരിച്ചു. 25ഓളം പേര്‍ക്ക് പരിക്കേ?റ്റിരുന്നു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്.