CrimeNEWS

വിവാഹ മോചിതയായ അമ്മയുടെ ലിവിങ് ടുഗെതര്‍ ബന്ധത്തോട് എതിര്‍പ്പ്; പിന്മാറാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത മകന്‍

ന്യൂഡല്‍ഹി: വിവാഹമോചിതയായ അമ്മയുടെ ലിവിംഗ് ടുഗതര്‍ ബന്ധത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലെ ഷാഹാബാദ് ദൌലത്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ശനിയാഴ്ച രാത്രി വൈകിട്ടാണ് അക്രമമുണ്ടായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ പൊലീസ് ഞായറാഴ്ച വടക്കന്‍ ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച രാത്രിയാണ് ഷാഹാബാദ് ദൌലത്പൂരിലെ കണ്‍ട്രോള്‍ റൂമിലേക്ക് സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി എത്തിയത്.

സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. തുടക്കത്തില്‍ മഹാറിഷി വാല്‍മീകി ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചുരുന്നത്. എന്നാല്‍ പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ബാബാ സാഹബ് അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവ് ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. യുവാവിനെ ആക്രമിച്ച ആണ്‍കുട്ടിയുടെ അമ്മ വിവാഹ മോചിതയാണ്.

Signature-ad

ഇവരുടെ ലിംവിംഗ് ടുഗെദര്‍ ബന്ധത്തോട് മകന് നേരത്തെ എതിര്‍പ്പുണ്ടായിരുന്നു. ഇതിനേച്ചൊല്ലി വീട്ടില്‍ അമ്മയും മകനും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് പരിസരവാസികള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ആണ്‍കുട്ടി യുവാവിനോടും അമ്മയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും വീണ്ടും ബന്ധം തുടരുകയായിരുന്നു. പിന്നാലെയായിരുന്നു ആണ്‍കുട്ടിയുടെ ആക്രമണം.

സംഭവ ദിവസം ആണ്‍കുട്ടി യുവാവിന്റെ ന്റെ കടയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കം അക്രമത്തില്‍ കലാശിക്കുമായായിരുന്നു. ആണ്‍കുട്ടി യുവാവിനെ കുത്തി വീഴ്ത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അക്രമം നടന്ന് എട്ട് മണിക്കൂറിനുള്ളില്‍ തന്നെ ജുവനൈല്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായാണ് പൊലീസ് പറയുന്നത്.

അതേസമയം, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ആണ്‍കുട്ടി നേരത്തെയും ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടതായി കണ്ടെത്താന്‍ സാധിച്ചിരുന്നു. ഇതിനാല്‍ തന്നെ ആണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായ വ്യക്തിയായി കണ്ട് വിചാരണ ചെയ്യണമെന്ന ആവശ്യമാണ് പൊലീസ് കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: