ദക്ഷിണേന്ത്യന്‍ സിനിമാ ഐക്കണ്‍ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സില്‍ക്ക് സ്മിത – ക്വീന്‍ ഓഫ് ദ സൗത്ത്’ എന്ന പേരിട്ട ബയോ പിക്കില്‍ ഇന്ത്യന്‍ വംശജയായ ഓസ്ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയ്ക്ക് ജീവനേകുക. എസ്ടിആര് ഐ സിനിമാസിന്റെ ബാനറില്‍ ജയറാം ശങ്കരന് സംവിധാനം ചെയ്യുന്ന ചിത്രം എസ് .ബി വിജയ് അമൃതരാജ് ആണ് നിര്‍മാണം.
സില്‍ക്ക് സ്മിതയുടെ ജന്മവാര്ഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ അനൗണ്‍സ്മെന്റ് വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. സില്‍ക്ക് സ്മിതയുടെ ഇതുവരെ കേള്‍ക്കാത്ത കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. അടുത്ത വര്‍ഷം ചീത്രീകരണം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും.
സ്മിതയുെടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹിന്ദിയില്‍ വിദ്യ ബാലന് നായികായി ‘ഡേര്‍ട്ടി പിക്ചര്‍’ എത്തിയിരുന്നു. മലയാളത്തില്‍ ക്ളൈമാക്സ് എന്ന ചിത്രവും സ്മിതയുടെ ജീവിതമാണ് പറഞ്ഞത്. ബോളിവുഡ് താരം സന ഖാന് സ്മിതയായി വേഷപ്പകര്‍ച്ച നടത്തി.