തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കലാമണ്ഡലത്തിലെ 134 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും. സാംസ്‌കാരിക വകുപ്പിന്റെ ഇടപെടലിലാണ് കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കാന്‍ തീരുമാനമായത്. പിരിച്ചുവിടല്‍ അസാധുവാക്കികൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
കലാമണ്ഡലത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സാധനങ്ങള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തുക സ്വയം കണ്ടെത്തണമെന്ന് ധനവകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കലാമണ്ഡലത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടത്. 134 വരെ ഒരുമിച്ച് പിരിച്ചുവിട്ടതോടെ സര്‍വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. മുന്നറിയിപ്പില്ലാതെ ഇത്രയും പേരെ ഒരുമിച്ച് പിരിച്ചുവിട്ട നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.