KeralaNEWS

വെണ്ണലയില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 3 പേര്‍ക്ക് പരുക്ക്

കൊച്ചി: വെണ്ണല ചക്കരപ്പറമ്പില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ദേശീയ പാതയിലുണ്ടായ അപകടത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്.

ബസില്‍ 30 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസും അഗ്‌നിരക്ഷാ സേനയും എത്തിയാണ് ബസ് ഉയര്‍ത്തി മാറ്റിയത്.

Back to top button
error: