KeralaNEWS

വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; കൊച്ചിയില്‍ 75 പേര്‍ ആശുപത്രിയില്‍

കൊച്ചി: വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളില്‍ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്കു വന്ന കുട്ടികളും അനുഗമിച്ച കെയര്‍ടേക്കര്‍മാരുമാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്.

104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് രാത്രി പത്തരയോടെ മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളജില്‍ ബന്ധപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, അടിയന്തര ചികിത്സാ നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹനു നിര്‍ദേശം നല്‍കി. ചികിത്സയില്‍ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചു.

Back to top button
error: