CrimeNEWS

അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ വീട്ടമ്മയുടെ കൊലപാതകം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കൊച്ചി: കളമശ്ശേരി കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന വീട്ടമ്മയുടെ കൊലപാതക കേസില്‍ അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട പെരുമ്പാവൂര്‍ ചുണ്ടക്കുഴിയില്‍ കോറാട്ടുകുടി വീട്ടില്‍ ജെയ്‌സി എബ്രഹാമിന്റെ (55) അപ്പാര്‍ട്ട്‌മെന്റില്‍ വന്നുപോയവരുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

സംശയമുള്ളവരെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവര്‍ക്ക് സമീപവാസികളുമായി അടുപ്പമില്ലായിരുന്നു. ഭര്‍ത്താവ് എബ്രഹാം ഇവര്‍ക്കൊപ്പമായിരുന്നില്ല കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു.

Signature-ad

അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച രാത്രിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച വൈകിട്ട് ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നറിയുന്നത്. മുഖവും വികൃതമാക്കിയിരുന്നു.

അമൃത ആശുപത്രിക്കടുത്ത് അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്‌ക്കെടുത്തിട്ട് ഫര്‍ണിഷ് ചെയ്ത് മറ്റുള്ളവര്‍ക്ക് ദിവസ-മാസ വാടകയ്ക്ക് കൊടുക്കുന്ന ഇടപാടും റിയല്‍ എസ്റ്റേറ്റ് ഇടപാടും ജെയ്‌സിക്ക് ഉണ്ടായിരുന്നു. കുറുപ്പംപടി ചുണ്ടക്കുഴിയില്‍നിന്ന്‌ െജയ്‌സിയുടെ കുടുംബം സ്ഥലം വിറ്റുപോയിട്ട് 10 വര്‍ഷത്തോളമായി.

ദിവസങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് എബ്രഹാമിനൊപ്പം ജെയ്സി ചുണ്ടക്കുഴിയിലെ ബാങ്ക് ശാഖയില്‍ എത്തിയിരുന്നു. എബ്രഹാം (രാജു) ഇടയ്ക്കിടെ സ്ഥലം, വീട് കച്ചവടങ്ങള്‍ക്ക് ഇടനിലക്കാരനായി ചുണ്ടക്കുഴിയില്‍ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Back to top button
error: