CrimeNEWS

അമ്മായിയമ്മയ്ക്കു ഫ്രൈഡ്‌റൈസില്‍ ഉറക്കഗുളിക നല്‍കി, തീകൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റില്‍

ചെന്നൈ: ഭര്‍തൃമാതാവിനെ പെട്രോള്‍ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യംചെയ്തതിനെ തുടര്‍ന്നാണു റാണിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

ഹോട്ടലില്‍നിന്നു വാങ്ങിയ ഫ്രൈഡ്‌റൈസില്‍ ഉറക്കഗുളിക ചേര്‍ത്ത ശ്വേത, അതു റാണിക്കു നല്‍കുകയായിരുന്നു. റാണി ഉറങ്ങിയ ശേഷം പെട്രോളുമായി സതീഷ് എത്തുകയും തീ കൊളുത്തുകയുമായിരുന്നു.

Signature-ad

മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന്‍ നല്‍കിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് റാണിയെ പുതുച്ചേരി ജിപ്‌മെറില്‍ പ്രവേശിപ്പിച്ചത്. പിന്നീട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയിരുന്നു.

Back to top button
error: