തിരുവനന്തപുരം : കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 692 മനുഷ്യ ജീവനുകള്‍. 4801 പേര്‍ക്ക് പരിക്കേറ്റു. 2019 മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്.
പ്രതിവര്‍ഷം 98 കോടിയുടെ കൃഷിയാണ് വന്യജീവികള്‍ നശിപ്പിക്കുന്നത്. 2017 ജനുവരി ഒന്നു മുതല്‍ കഴിഞ്ഞ സെപ്തബര്‍ 30 വരെ മരിച്ചവര്‍ക്ക് 17.75 കോടിയും, പരിക്കേറ്റവര്‍ക്ക് 44.12 കോടിയും നഷ്ടപരിഹാരം നല്‍കിയതായും വിവരാവകാശ രേഖയില്‍ പറയുന്നു.
ആനകള്‍ 115 പേരുടെയും കാട്ടുപോത്ത് 10 പേരുടെയും ജീവനെടുത്തു. പാമ്പു കടിയറ്റു മരച്ചവരാണ് ഏറെയും. ഒക്ടോബര്‍ വരെ 2,518 കാട്ടാന ആക്രമണങ്ങളില്‍ 31 പേര്‍ക്ക് പരിക്കേറ്റു. ഇക്കാലയളവില്‍ 141 പുള്ളിപ്പുലി, 49 കടുവ ആക്രമണവും റിപ്പോര്‍ട്ട് ചെയ്തു. ആറു മാസത്തിനിടെ പുലിയുടെ ആക്രമണത്തില്‍ ആരും മരിച്ചിട്ടില്ല. എന്നാല്‍ 78 കന്നുകാലികളെ നഷ്ടമായി. നഷ്ടപരിഹാരം തേടിയുള്ള അപേക്ഷകളില്‍ ഏറെയും പാമ്പ്, ആന, കടന്നല്‍, കാട്ടുപോത്ത്, പന്നി, പുലി, കടുവ എന്നിവയുടെ ആക്രമണവുമായി ബന്ധപ്പെട്ടാണ്.
വന്യജീവി ശല്യം
കൂടുതല്‍
വയനാട്, ഇടുക്കി, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കണ്ണൂര്‍, മലപ്പുറം
മരണക്കണക്ക്
2019 : 122
2020 : 111
2021 : 132
2022: 137
2023 : 116
2024 സെപ്തംബര്‍ വരെ : 74