KeralaNEWS

ആര്‍ജെഡി വിട്ട് ലീഗിലെത്തിയ വനിതാ കൗണ്‍സിലര്‍ക്ക് ക്രൂരമര്‍ദ്ദനം; ചെരുപ്പുമാല അണിയിക്കാനും ശ്രമം

കോഴിക്കോട്: പാര്‍ട്ടിവിട്ട വനിത കൗണ്‍സിലര്‍ക്ക് നേരെ അതിക്രൂര ആക്രമണം. ഫറോക്ക് നഗരസഭയിലെ ആര്‍ജെഡി കൗണ്‍സിലര്‍ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആര്‍ജെഡി വിട്ട് മുസ്‌ളീം ലീഗില്‍ ചേര്‍ന്നതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദ്ദനം.

ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിനിടെയാണ് ആക്രമണമുണ്ടായത്. ഷനൂബിയയെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിച്ചു. ഇത് യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Signature-ad

തനിക്ക് നേരെ ശാരീരികവും മാനസികവുമായ ആക്രമണമുണ്ടായതായി ഷനൂബിയ പറഞ്ഞു. ക്രൂരമായ പകവീട്ടലാണ് ഉണ്ടായത്. സിപിഎം അംഗങ്ങളാണ് ഏറ്റവും മോശമായി പെരുമാറിയത്. കൗണ്‍സില്‍ തുടങ്ങാനിരിക്കെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മോശം മുദ്രാവാക്യങ്ങളുമായെത്തി. തുടര്‍ന്ന് കയ്യാങ്കളിയുണ്ടായി. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ ആക്രമിച്ചതെന്നും അപമാനിച്ചതെന്നും ഷനൂബിയ പറയുന്നു.

 

Back to top button
error: