IndiaNEWS

വീട് പൂട്ടി, ഫോണ്‍ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവില്‍, മുന്‍കൂര്‍ജാമ്യം തേടി

ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ നടി കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. മധുര ബ!!െഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള സമന്‍സ് നല്‍കാന്‍ എഗ്മൂര്‍ പൊലീസ് പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയപ്പോഴാണു വീട് പൂട്ടിയ നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. നടി ആന്ധ്രയിലാണെന്നാണു വിവരം. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയ തെലുങ്കര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നെന്ന് പ്രസംഗിച്ചതാണ് വിവാദമായത്.

Signature-ad

 

Back to top button
error: