NEWSWorld

അമ്മാവനെ വിവാഹം കഴിച്ച യുകെ യുവതിക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി ശരീഅത്ത് കോടതി

ഇസ്ലാമാബാദ്: അമ്മാവനെ വിവാഹം കഴിച്ച യു.കെ സ്വദേശിയായി യുവതിക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി. 2021 ഏപ്രിലില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കവെയാണ് 30കാരി തന്റെ അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായത്. പാകിസ്ഥാനില്‍ നിന്ന് യു.കെയിലേക്ക് താമസം മാറ്റുന്നതിനുള്ള നിയമതടസം നീക്കുന്നതിനായാണ് അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായതെന്ന് വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിന് ശേഷം ഒരുമാസത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി താമസിക്കുകയും ചെയ്തു, ഇതിനിടെ ഗര്‍ഭിണിയുമായി.

പ്രസവത്തിനായി യുവതി യു.കെയിലേക്ക് മടങ്ങിയെങ്കിലും അമ്മാവന്‍ പാകിസ്ഥാനില്‍ തുടര്‍ന്നു. ഇതിനിടെ അയല്‍വാസികള്‍ ഇരുവര്‍ക്കുമെതിരെ മതകോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശരീഅത്ത് കോടതി ഇവര്‍ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തിയത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വിശദീകരണവുമായി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചു, യു.കെയിലേക്ക് പോകുന്നതിനുള്ള രേഖകള്‍ സമ്പാദിക്കുന്നതിനായാണ് അമ്മാവനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായതെന്ന് യുവതി ആരോപിച്ചു. പിന്നീട് വീഡിയോ യുവതി നീക്കം ചെയ്തിരുന്നു. ഇംഗ്ലണ്ടിലെത്താന്‍ അദ്ദേഹത്തെ സഹായിച്ചാല്‍ ഒരു കാറും പണവും വീടും നല്‍കുമെന്നും വാഗ്ദാനം ലഭിച്ചതായി യുവതി പറയുന്നു.

Signature-ad

ശരീഅത്ത് നിയമപ്രകാരം വ്യഭിചാര കുറ്റം ചുമത്തിയാല്‍ കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് നിയമം. വിവാഹേതര ബന്ധം ആരോപിക്കപ്പെട്ടതിന് പിന്നാലെ അമ്മാവന്‍ ഒളിവില്‍ പോയെങ്കിലും കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

Back to top button
error: