CrimeNEWS

മുന്‍കാമുകനെ വകവരുത്താന്‍ കടുംകൈ; 16കാരിയുടെ പ്രതികാരത്തില്‍ ജീവന്‍ നഷ്ടമായത് അഞ്ച് പേര്‍ക്ക്

അബുജ: മുന്‍കാമുകനോടുളള പക തീര്‍ക്കാന്‍ പെണ്‍കുട്ടിയുണ്ടാക്കിയ കൊടിയ വിഷം കലര്‍ന്ന സൂപ്പ് കഴിച്ച അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ കാമുകി ഐഷാ സുലൈമാനെ (16) അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കാമുകന്‍ ഇമ്മാനുവല്‍ എലോജിയും (19) നാല് സുഹൃത്തുക്കളുമാണ് കൊല്ലപ്പെട്ടത്.

ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തനുസരിച്ച് അഞ്ച് പേരെ വീട്ടിനുളളിലെ മുറിക്കുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബാംഗങ്ങളെ നാളുകളായി പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പ്രതികാര കഥ പുറത്തുവന്നത്. മുന്‍ കാമുകനോടുളള പക തീര്‍ക്കാന്‍ വേണ്ടിയാണ് സൂപ്പില്‍ കൊടിയ വിഷം കലര്‍ത്തിയത്. യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കി.

Signature-ad

എഡോ സ്റ്റേറ്റ് പൊലീസ് വക്താവ് മോസസ് യാമുവും സംഭവത്തില്‍ പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ പരിശോധന നടന്നുവരികയാണ്. അഞ്ച് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഭക്ഷ്യവിഷബാധയോ ജനറേറ്ററില്‍ നിന്ന് വിഷപ്പുക ശ്വസിച്ചതിലൂടെയോ ആകാമെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നാലെയാണ് നിര്‍ണായക തെളിവുകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: