CrimeNEWS

ബാക്കി തുക നല്‍കാന്‍ വൈകി; അര്‍ബുദരോഗിയായ ലോട്ടറിക്കച്ചവടക്കാരന്റെ തലയില്‍ കല്ലുകൊണ്ട് ഇടിച്ചു

തിരുവനന്തപുരം: വാങ്ങിയ ലോട്ടറിയുടെ ബാക്കി തുക നല്‍കാന്‍ വൈകിയതില്‍ പ്രകോപിതനായ ആള്‍ അര്‍ബുദ രോഗിയായ കച്ചവടക്കാരനെ കല്ലെടുത്ത് തലയിലടിച്ച് പരിക്കേല്‍പ്പിച്ചു. രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു. പുന്തുറ അമ്പലത്തറ ജങ്ഷന് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന അനില്‍കുമാറിനെയാണ് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.

വെങ്ങാനൂര്‍ ചാവടി നട ആര്യാഹൗസില്‍ പ്രമോദിനെ(47) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

Signature-ad

200 രൂപ കൊടുത്ത് 40 രൂപയുടെ ഒരു ലോട്ടറിയാണ് പ്രമോദ് വാങ്ങിയത്. ബാക്കി തുകയായ 160 രൂപ തിരികെ നല്‍കാന്‍ വൈകിയെന്നാരോപിച്ചാണ് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രമോദ് അനില്‍കുമാറിന്റെ തലയ്ക്കടിച്ചുവെന്ന് പൂന്തുറ എസ്.ഐ. വി.സുനില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: