കൊല്ലം: വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി പിടിയിലായ സീരിയന്‍ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി 36) ആണു കഴിഞ്ഞ ദിവസം പരവൂര്‍ പൊലീസിന്റെ പിടിയിലായത്.
കടയ്ക്കല്‍ ഭാഗത്തു നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് നടി മൊഴി നല്‍കിയതെങ്കിലും അന്വേഷണം തുടരുകയാണ്. സിനിമസീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനെയും വലയിലാക്കിയതെന്ന് പൊലീസ് അന്വേഷിക്കുന്നു. ഷംനത്തിന്റെ കിടപ്പു മുറിയിലെ മേശയില്‍നിന്ന് 1.4 ഗ്രാം എംഡിഎംഎ പൊലീസിന് ലഭിച്ചു.
പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. വക്കം സ്വദേശിയാെണങ്കിലും ഒഴുകുപാറയിലാണ് താമസം. മലയാളം സീരിയലുകളില്‍ അഭിനയിക്കുന്ന ഷംനത്ത് ഇപ്പോള്‍ പാര്‍വതി എന്ന പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്.