KeralaNEWS

എഡിഎമ്മിന്റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂര്‍ കലക്ടര്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍. മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തിയ അരുണ്‍ കെ. വിജയന്‍ അദ്ദേഹവുമായി 20 മിനിറ്റിലേറെ സംസാരിച്ചതായാണ് വിവരം. ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ കലക്ടര്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി എന്നാണ് വിവരം.

എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ക്ഷണിച്ചിട്ടാണ് ചെന്നതെന്ന പി.പി ദിവ്യയുടെ വാദം കലക്ടര്‍ തള്ളിയിരുന്നു. നവീന്‍ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. നവീന് അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ മൊഴി. എഡിഎമ്മിനെതിരെ പി.പി ദിവ്യ നടത്താന്‍ പോകുന്ന പരാമര്‍ശങ്ങളെക്കുറിച്ച് കലക്ടര്‍ക്ക് അറിയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്.

Back to top button
error: