CrimeNEWS

ആലുവയില്‍ വീട്ടുമുറ്റത്ത് ജിം ട്രെയ്നര്‍ കൊല്ലപ്പെട്ട നിലയില്‍; ജിം ഉടമ അറസ്റ്റില്‍

കൊച്ചി: ആലുവ ചുണങ്ങംവേലിയിലെ വാടകവീടിന്റെ മുറ്റത്ത് യുവാവ് കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശിയായ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹപ്രവര്‍ത്തകനായ കൃഷ്ണപ്രതാപ് പിടിയിലായതായി പോലീസ് അറിയിച്ചു. കൃഷ്ണ പ്രതാപിന്റെ വെട്ടേറ്റാണ് സാബിത്ത് കൊല്ലപ്പെട്ടത്.

ചൂണ്ടിയിലെ ജിംനേഷ്യത്തില്‍ ട്രെയ്നറാണ് സാബിത്ത്. കൃഷ്ണപ്രതാപാണ് സ്ഥാപനത്തിന്റെ ഉടമ. ഇവര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.

Signature-ad

കണ്ണൂര്‍ ശ്രീകണ്ഠാപുരം നെടുഞ്ചാരപുതിയപുരയില്‍ ഖാദറിന്റെയും പരേതയായ ഫാത്തിമയുടെയും മകനാണ് കൊല്ലപ്പെട്ട സാബിത്ത്. ഭാര്യ ഷെമീല. മക്കള്‍: സഹ്റ, ഇവാന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: