തിരുവനന്തപുരം: നവരാത്രി ദിനത്തില്‍ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് നവമി എന്ന് പേരിട്ടു. ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ എത്തുന്ന 609-ാമത്തെ കുഞ്ഞാണ് നവമി. ഈ വര്‍ഷം എത്തുന്ന 15-ാമത്തെ കുഞ്ഞാണ് നവമി.
നവരാത്രി ദിനത്തില്‍ ലഭിച്ച കുഞ്ഞിന് നവമി എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ശിശുക്ഷേമ സമിതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ച കുഞ്ഞിന്റെ പേര് ഒലീവ എന്നാണ്.
മന്ത്രി വീണാ ജോര്‍ജാണ് ശനിയാഴ്ച രാത്രിയോടെ പുതിയ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ച വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അമ്മത്തൊട്ടിലില്‍ എത്തുന്ന കുഞ്ഞുങ്ങള്‍ക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കും. ഈ കുഞ്ഞുങ്ങള്‍ എല്ലാ അവകാശങ്ങളോടും ജീവിക്കുമെന്നും മന്ത്രി വീണ ജോര്‍ജ് സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.