Social MediaTRENDING

മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് പെണ്‍കുട്ടികള്‍; വീഡിയോ വൈറല്‍

മുംബൈ: മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് വിദ്യാര്‍ഥിനികള്‍. കണ്ടക്ടറുടെ തോന്ന്യാസത്തിന് ചെരിപ്പൂരി അടിച്ചാണ് പെണ്‍കുട്ടികള്‍ മറുപടി നല്‍കിയത്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ് സംഭവം.

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ബസ് തടഞ്ഞുനിര്‍ത്തി ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് മര്‍ദിച്ചത്. റോഡിന് നടുവില്‍ വെച്ച് ബസ് കണ്ടക്ടറെ ചെരിപ്പുകൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ഇതിനു പിന്നാലെ പെണ്‍കുട്ടികളുടെ ധൈര്യത്തിനു ഇടപെടലിനും കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

Signature-ad

സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികള്‍ക്കാണ് കണ്ടക്ടറില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. തങ്ങളുടെ ചെരിപ്പ് കൊണ്ട് കണ്ടക്ടറുടെ മുഖത്തേക്കും ശരീരത്തേക്കും പെണ്‍കുട്ടികള്‍ ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അവര്‍ പറയുന്നതും വീഡിയോയിലുണ്ട്.

https://x.com/ajaychauhan41/status/1844222854969295019?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1844222854969295019%7Ctwgr%5E22947f3b3c7855b5d190f0f32dba9b534088c453%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fschool-girls-thrashed-the-bus-conductor-269202

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വീഡിയോയ്ക്ക് താഴെവന്നിരിക്കുന്ന കമന്റുകളും വൈറലായിട്ടുണ്ട്. പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം, ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഇത്തരത്തില്‍ തന്നെ മറുപടി നല്‍കണം, പെണ്‍കുട്ടികള്‍ സമുഹത്തിന് മാതൃകയാണ് തുടങ്ങിയ കമന്റുകളാണ് വീഡിയോക്കൊപ്പം വൈറലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: