Social MediaTRENDING

എന്റെ ഇടുപ്പില്‍വെച്ച് ചപ്പാത്തിയുണ്ടാക്കുന്ന ഷോട്ട് വേണമായിരുന്നു അയാള്‍ക്ക്! ദുരനുഭവം പറഞ്ഞ് മല്ലിക

ണ്ടു പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ മര്‍ഡര്‍ (2004) എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് മല്ലിക ഷെരാവത്ത്. ഒരു തെന്നിന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ നേരിട്ട ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആവശ്യപ്പെട്ടതുകേട്ട് താന്‍ ഞെട്ടിയെന്നും ആ സിനിമ ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നുവെന്നും അവര്‍ പറഞ്ഞു.

ഹോട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ദക്ഷിണേന്ത്യയിലെ ഒരു സംവിധായകനില്‍നിന്നുമുണ്ടായ ദുരനുഭവത്തേക്കുറിച്ച് പറഞ്ഞത്. കുറച്ച് ഗ്ലാമറസായി അഭിനയിക്കേണ്ട ഗാനമാണെന്നാണ് സംവിധായകന്‍ ആദ്യം പറഞ്ഞതെന്ന് മല്ലിക പറഞ്ഞു. കുഴപ്പമില്ല എന്നായിരുന്നു ആദ്യം തന്റെ നിലപാടെന്നും അവര്‍ പറഞ്ഞു. നായകന്‍ നായികയായി അഭിനയിക്കുന്ന തന്റെ ഇടുപ്പില്‍വെച്ച് ചപ്പാത്തിയുണ്ടാക്കുന്ന രംഗമാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്നും സംവിധായകന്‍ പറഞ്ഞതായി മല്ലിക വെളിപ്പെടുത്തി.

Signature-ad

ആ ഗാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗമാണെന്നാണ് ഇതേക്കുറിച്ച് ആ സംവിധായകന്‍ പറഞ്ഞത്. നിങ്ങള്‍ ഒന്നാലോചിച്ചുനോക്കൂ, ഒരു സ്ത്രീയെ ഗ്ലാമറസായി കാണിക്കാന്‍ അവര്‍ അവതരിപ്പിച്ച ആശയമാണിത്. ആ വേഷം ചെയ്യാന്‍ താത്പര്യമില്ലെന്നും തനിക്കീ വേഷം ചേരില്ലെന്നും പറഞ്ഞ് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നും മല്ലിക വെളിപ്പെടുത്തി.

താരങ്ങള്‍ കുറച്ച് നയപരമായി ഇടപെട്ടില്ലെങ്കില്‍ കരിയറില്‍ സിനിമകള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുമെന്ന് മല്ലിക ഷെരാവത്ത് അഭിപ്രായപ്പെട്ടു. സിനിമകള്‍ ലഭിക്കാന്‍ താരങ്ങള്‍ മറ്റുള്ളവരെ പുകഴ്ത്താന്‍ നന്നായി പഠിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ തനിക്കങ്ങനെ സാധിക്കില്ലെന്നും താനൊരിക്കലും അതുചെയ്യില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ‘വിക്കി ഓര്‍ വിദ്യാ കാ വോ വാലാ വീഡിയോ’ ആണ് മല്ലിക വേഷമിട്ട് ഈയിടെ പുറത്തിറങ്ങിയ ചിത്രം.

 

Back to top button
error: