ന്യൂഡല്‍ഹി: വിവിധ തസ്തികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് ഇന്ത്യന്‍ റെയില്‍വേ. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എന്നിവരുടെ ഒഴിവിലേക്കാണ് നിയമനം. ജോലിയില്‍ പ്രവേശിച്ചാല്‍ പ്രതിമാസം രണ്ട് ലക്ഷം രൂപ വരെയാണ് വേതനം ലഭിക്കുക.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അടുത്ത മാസം ആറാം തിയതിവരെ അപേക്ഷ സമര്‍പ്പിക്കാം. എഴുത്ത് പരീക്ഷ ഇല്ലാതെ ആകും നിയമനം. 55 വയസ്സുവരെയാണ് അപേക്ഷിക്കാവുന്ന പ്രായപരിധിതി. അഭിമുഖം ഉണ്ടായിരിക്കും. അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടക്കുക. എജിഎം, ഡിജിഎം തസ്തികകളില്‍ 15,600 രൂപയാണ് അടിസ്ഥാന വേതനം. 39,100 രൂപയാണ് ഏറ്റവും ഉയര്‍ന്ന വേതനം. ഡിജിഎം(ഫിനാന്‍സ്) തസ്തികയില്‍ 70,000 മുതല്‍ 2 ലക്ഷം രൂപവരെയാണ് വേതനം.
താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഇ- മെയില്‍ ആയി അപേക്ഷ സമര്‍പ്പിക്കാനും കഴിയും. വിജിലന്‍സ് ഹിസ്റ്ററി, ഡിഎആര്‍ ക്ലിയറന്‍സ്, എപിഎആര്‍ എന്നീ രേഖകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതിന് പുറമേ അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും വേണം.






