NEWSSocial Media

ഹഹ ഹിഹി ഹുഹു..! ലഹരി കേസ് വിവാദത്തിനിടെ പരിഹാസം നിറച്ച പ്രതികരണവുമായി പ്രയാഗ

ഹരി കേസ് വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയായി നടി പ്രയാഗ മാര്‍ട്ടിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ട നേതാവ് ഓംപ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉണ്ടെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്.

വാര്‍ത്തകളോടുള്ള പ്രയാഗയുടെ പ്രതികരണമായിട്ടാണ് സ്റ്റോറി കണക്കാക്കപ്പെടുന്നത്. ഹഹ ഹിഹി ഹുഹു എന്നെഴുതിയ ബോര്‍ഡാണ് താരം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. പ്രയാഗയുടെ സ്റ്റോറി വൈറലായി മാറുകയാണ്. അതേസമയം സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രയാഗയുടെ അമ്മ പ്രതികരിക്കുകയുണ്ടായി. ആരോപണം പ്രയാഗയുടെ അമ്മ ജിജി മാര്‍ട്ടിന്‍ നിഷേധിക്കുന്നു. പ്രയാഗയുമായി ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ. അവള്‍ക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്നാണ് അമ്മ പ്രതികരിച്ചത്. വിഷയത്തില്‍ ഇതുവരെയും പ്രയാഗയോ ശ്രീനാഥ് ഭാസിയോ പ്രതികരിച്ചിട്ടില്ല.

Signature-ad

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കി ആയിരുന്നു ആദ്യ സിനിമ. പിന്നീട് തമിഴ് സിനിമയിലൂടെ താരമായി മാറുകയായിരുന്നു. പിസാസ് എന്ന സിനിമയിലെ പ്രയാഗയുടെ വേഷം കയ്യടി നേടിയിരുന്നു. തുടര്‍ന്ന് മലയാളത്തിലേക്ക് നായികയായി തിരികെ വരികയായിരുന്നു. ഒരു മുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ സിനിമകളില്‍ അഭിനിയച്ച് കയ്യടി നേടിയിട്ടുണ്ട് പ്രയാഗ. സോഷ്യല്‍ മീഡിയയില്‍ പ്രയാഗയുടെ വെറൈറ്റി ലുക്കുകള്‍ ചര്‍ച്ചയാകാറുണ്ട്.

അതേസമയം, മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങളും വാര്‍ത്തകളും വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തല്‍ മലയാള സിനിമ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന സമയം കൂടിയാണിത്. ശ്രീനാഥ് ഭാസിക്കെതിരെ മുമ്പും മയക്കുമരുന്ന് ഉപോയഗ ആരോപണം ഉണ്ടായിട്ടുണ്ട്. താരങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: