KeralaNEWS

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍; ചെരാത് തെളിയിക്കാന്‍ തീപ്പെട്ടിക്കായി നെട്ടോട്ടം

കൊല്ലം: മാലിന്യ മുക്തം നവകേരള കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനവേദിയില്‍ ചെരാതിന് തെളിയിക്കാന്‍ തീപ്പെട്ടിക്ക് വേണ്ടി നെട്ടോട്ടം. ചെറു ചിരിയോടെ നോക്കിനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കരയിലായിരുന്നു മാലിന്യമുക്തം നവകേരളം കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം. പരിപാടിയില്‍ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി.

ചെരാത് തെളിയിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാറും കൊടിക്കുന്നില്‍ സുരേഷ് എം.പിയുമടക്കമുള്ളവര്‍ എഴുന്നേറ്റ് വന്നപ്പോഴായിരുന്നു രസകരമായ സംഭവം. ചെരാത് തെളിയിക്കാന്‍ വേദിയിലേക്ക് എത്തിച്ച കൈവിളക്ക് കത്തിക്കാന്‍ തീപ്പെട്ടിയില്ല.

Signature-ad

വേദിയിലുണ്ടായിരുന്ന സംഘാടക സമിതി അധ്യക്ഷന്‍ എസ്.ആര്‍. രമേശ് തീപ്പെട്ടിക്കായി പരതി. ആരുടേയും കൈയില്‍ തീപ്പെട്ടിയില്ല. വേദിയില്‍ നില്‍ക്കുന്നവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി. ചെറു ചിരിയോടെ മുഖ്യമന്ത്രി കൈയും കെട്ടി നോക്കി നിന്നു. ഇതിനിടെ സദസില്‍ നിന്ന് ആരോ തീപ്പെട്ടിയെത്തിച്ചു. തുടര്‍ന്ന് ചെരാത് തെളിയിക്കുകയായിരുന്നു.

 

Back to top button
error: