KeralaNEWS

മൃഗശാലയില്‍നിന്നു ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: മൃഗശാലയിലെ ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകള്‍ തിരികെ കൂട്ടില്‍ എത്തിയില്ല. മൃഗശാല അങ്കണത്തില്‍ തന്നെ തുടരുന്ന കുരങ്ങുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. മനുഷ്യ സാന്നിധ്യം ഉണ്ടായാല്‍ തിരികെ കൂട്ടില്‍ കയറാനുള്ള സാധ്യത കുറയുമെന്ന് കാട്ടി മൃഗശാലയ്ക്ക് ഇന്ന് അവധി നല്‍കി.

രാത്രി വൈകിയും കുരങ്ങുകള്‍ തിരികെ കൂട്ടില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു മൃഗശാല അധികൃതര്‍. എന്നാല്‍ കൂടിന് സമീപത്തെ കൂറ്റന്‍ മരങ്ങളില്‍ ഒന്നില്‍ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ് മൂന്ന് ഹനുമാന്‍ കുരങ്ങുകളും. മൃഗശാല അങ്കണത്തില്‍ നിന്ന് പുറത്തു പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ രാത്രി മുഴുവന്‍ കുരങ്ങുകളെ നിരീക്ഷിക്കാനുള്ള സംവിധാനം ഉറപ്പാക്കിയിരുന്നു. ഇവരെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. ഇതിന്റെ ഭാഗമായി സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട്.

Signature-ad

മൃഗശാലയില്‍ നിന്ന് പുറത്തു പോകാത്തതിനാല്‍ കൂട്ടിലേക്ക് കുരങ്ങുകള്‍ സ്വയമേവ മടങ്ങിയെത്തുന്നതിന് കാത്തിരിക്കുകയാണ് ചെയ്യാനുള്ളത്. കൂട്ടില്‍ ആണ്‍ കുരങ്ങ് ഉണ്ട് എന്നതിനാല്‍ ഇവര്‍ തിരിച്ച് വരും എന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് താഴേക്ക് ഇറങ്ങിയ കുരങ്ങ് മനുഷ്യരെ കണ്ടതോടെ തിരിച്ചു കയറിപ്പോയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: