CrimeNEWS

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചു; യുവസംവിധായകന്‍ അറസ്റ്റിലായി

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ യുവസംവിധായകന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മലപ്പുറം പൂച്ചാല്‍ കല്ലറമ്മല്‍ എ.ഷാജഹാനെയാണ്(31) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

‘ജെയിംസ് കാമറൂണ്‍’ എന്ന ചിത്രത്തിന്റെ സംവിധായകനും പല ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുള്ളയാളാണ് ഷാജഹാന്‍. ഇയാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ യുവതി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം പുറത്തിറങ്ങിയില്ല. യുവതിക്കൊപ്പം വെണ്ണലയിലായിരുന്നു ഷാജഹാന്റെ താമസം.

Signature-ad

യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: