LIFETRENDING

”ഡ്രസ്സ് അല്ല മേഡം ഇവിടെ പ്രശ്നം, കാഴ്ചപ്പാടാണ്” മാസ്റ്ററിലെ ഡിലീറ്റഡ് സീന്‍ പുറത്ത്

ളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം ലോകവ്യാപകമായി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന തീയേറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരേയും ആരാധകരെയും എത്തിക്കുന്നതിൽ മാസ്റ്റർ വഹിച്ച പങ്ക് വളരെ വലുതാണ്. ജനുവരി 13ന് പൊങ്കൽ റിലീസ് ആയിട്ടാണ് ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിലെത്തിയത്. കൊവിഡ് മാനദണ്ഡങ്ങളും 50 % സീറ്റിങ്ങിലും ചിത്രം 200 കോടി കളക്ട് ചെയ്തത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ ഒരു രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

കോളജ് അധ്യാപകനായ ജെഡി എന്ന കഥാപാത്രമായാണ് വിജയ് ചിത്രത്തിൽ എത്തിയത്. കുട്ടികളുടെ പ്രശ്നത്തിൽ കൂടെ നിൽക്കുന്ന അധ്യാപകനായ ജെഡിയുടെ ഒരു മാസ് രംഗമാണ് അണിയറപ്രവർത്തകർ ഡിലീറ്റ് ചെയ്തതെന്നാണ് ആരാധകരുടെ അഭിപ്രായം. ചിത്രത്തിൽ നിന്നും പ്രസ്തുത സീൻ ഒഴിവാക്കിയതില്‍ പ്രേക്ഷകരും ആരാധകരും അണിയറ പ്രവർത്തകരോട് ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. ചിത്രത്തില്‍ ഈ രംഗവും ഉൾപ്പെടുത്താമായിരുന്നു എന്നാണ് ഇപ്പോൾ പൊതുവേ ആരാധകരും പ്രേക്ഷകരും പറയുന്നത്.

Signature-ad

ചിത്രത്തില്‍ വിജയ്ക്കൊപ്പം വിജയ് സേതുപതി, മാളവിക മോഹനൻ, ആന്‍ഡ്രിയ, നാസർ, അർജുൻ ദാസ് തുടങ്ങി വലിയ താരനിര തന്നെ എത്തുന്നുണ്ട്. ഇതുവരെ വിജയ് പ്രത്യക്ഷപ്പെട്ടിട്ടുള്ള സ്ഥിരം മാസ് മസാല സിനിമകളിൽ നിന്നും മാസ്റ്ററിനെ വ്യത്യസ്തമാക്കുന്നത് ലോകേഷ് കനകരാജിന്റെ തിരക്കഥയും സംവിധാനവും തന്നെയാണ്. വിജയ് എന്ന താരത്തെയും നടനെയും ഒരുപോലെ ഉപയോഗപ്പെടുത്താൻ ലോകേഷ് കനകരാജിന് സാധിച്ചു എന്നതാണ് മാസ്റ്ററിന്റെ പ്രത്യേകത.

Back to top button
error: