ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തില്‍ തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. ഡെറാഡൂണില്‍ നിന്ന് 280 കിലോമീറ്റര്‍ കിഴക്കുമാറി ദൗളിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജലവൈദ്യുത നിലയമാണ് തകര്‍ന്നത്.
സംസ്ഥാന എന്‍ടിപിസി ലിമിറ്റഡ് മൂവായിരം കോടി രൂപയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് 520 മെഗാവാട്ടിന്റെ തപോവന്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്. കാണാതായവരിലേറെയും ഇവിടത്തെ തൊഴിലാളികളാണ്. എന്‍ടിപിസിയുടെ തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കും സാരമായ കേടുപാടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇവിടെ തുരങ്കത്തില്‍ കുടുങ്ങിയ 12 പേരെ ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) രക്ഷിച്ചു. 16 പേരെ രക്ഷിച്ചെന്നും അനൗദ്യോഗിക കണക്കുണ്ട്.
അതേസമയം, തപോവനു സമീപമുളള മലരി താഴ് വരയോട് ചേര്‍ന്ന രണ്ട് പാലങ്ങളും ഒഴികിപ്പോയി. താഴ് വരയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും കുടിലുകളും തകര്‍ന്നതായാണ് വ്യോമസേന വ്യക്തമാക്കുന്നത്.