KeralaNEWS

ആലപ്പുഴയിലും എംപോക്‌സ് എന്ന് സംശയം; ഒരാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: ആലപ്പുഴയില്‍ എംപോക്‌സെന്ന് സംശയം. വിദേശത്ത് നിന്ന് എത്തിയ ഒരാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റീനിലാണ്.

അതേസമയം, എംപോക്‌സ് രോഗലക്ഷണങ്ങളെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചിക്കന്‍ പോക്‌സ് ആണെന്ന് സ്ഥിരീകരിച്ചു. യുവതിയുടെ പരിശോധനാഫലം നെഗറ്റീവായി. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്‌സിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് യുവതിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാവിലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു.

Signature-ad

കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്‌സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇയില്‍ നിന്ന് എത്തിയ 38കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും ശരീരത്തില്‍ ചിക്കന്‍ പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

 

Back to top button
error: