പാലക്കാട്: സര്‍ക്കാരിനു കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്നു മൂന്ന് പെണ്‍കുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരേയും 14കാരിയേയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഇവര്‍ പുറത്തു ചാടുകയായിരുന്നു. പോക്സോ കേസ് അതിജീവിതയും കണാതായവരിലുണ്ട്.
കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം.