ലഖ്നൗ: ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ വെര്‍ച്വല്‍ ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു സംഭവം. ബിജെപി എംഎല്‍എ പ്ലാറ്റ്ഫോമില്‍ നില്ക്കുമ്പോള് പച്ച കൊടി പിടിച്ച ഒരു കൂട്ടം ആളുകളില്‍ എത്തിയതോടെയാണ് തിരക്കുണ്ടായത്.
20175 എന്ന നമ്പറിലുള്ള ട്രെയിന്‍ ആഗ്രയില്‍ നിന്ന് റെയില്‍വേ മന്ത്രി രവ്നീത് സിംഗ് ബിട്ടു ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ് പരിപാടിക്കായി കാത്തുനിന്നപ്പോള്‍ തിരക്കിനിടയില്‍ എംഎല്‍എ വീഴുകയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഡോക്ടറെ കണ്ടശേഷം വീട്ടില്‍ വിശ്രമിക്കുകയാണെന്നും നിസാരമായ പരിക്കാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
സമാജ്വാദി പാര്‍ട്ടി എംപി ജിതേന്ദ്ര ദൗവാരെ, മുന്‍ ബിജെപി എംപി രാം ശങ്കര്‍, നിലവിലെ എംഎല്‍എ സരിതാ ബദൗരിയ എന്നിവരുള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ ഫ്ലാഗ്ഓഫില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയതോടെ വേദിയില്‍ ബഹളമുണ്ടായെന്നും വീഡിയോയില്‍ വ്യക്തമാണ്. യഥാസമയം ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബദൗരിയയെ ഉടന്‍ തന്നെ പോലീസ് ട്രാക്കില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആഗ്രയ്ക്കും വാരണാസിക്കും ഇടയില്‍ 7 മണിക്കൂറെടുക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.