കൊച്ചി: ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. മലയാളികള്‍ക്ക് എന്നും കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം.
ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് മലയാളികള്‍ ആഘോഷിക്കാറുള്ളത്. ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവന്‍ മലയാളികളും ഒരേ മനസോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവര്‍ഷ മാസമായ പൊന്നിന് ചിങ്ങത്തിലാണ് ഓണം വരുന്നത്.
ഓണം കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ്. അത്തം നാളില്‍ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാള് തിരുവോണത്തോടെയാണ് അവസാനിക്കുന്നത്. തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസം കൂടിയാണെന്നാണ് ഐതിഹ്യം. അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരവകുപ്പിന്റെ ഓണം വാരാഘോഷം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വായനക്കാര്‍ക്കും ന്യൂസ്ദെന്‍ ടീമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.