CrimeNEWS

പഞ്ചാബില്‍ ആംആദ്മി നേതാവ് വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ്: ആം ആദ്മി പാര്‍ടി (എഎപി) കിസാന്‍ വിംഗ് പ്രസിഡണ്ടിനെ വെടിവെച്ച് കൊന്നു. തര്‍ലോചന്‍ സിംഗ്(56) ആണ് വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പഞ്ചാബിലെ ഖന്നയില്‍ വച്ചാണ് സംഭവം.

ഇക്കോലാഹ ഗ്രാമത്തില്‍ നിന്നുള്ള തര്‍ലോചന്‍ സിംഗ് ഫാമില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. റോഡരികില്‍ കിടന്ന തര്‍ലോചന്‍ സിംഗിന്റെ മൃതദേഹം കണ്ട മകന്‍ നാട്ടുകാരുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സിങ്ങിന്റെ മകന്‍ ഹര്‍പ്രീത് സിംഗ് ആരോപിച്ചു.

Signature-ad

സംഭവത്തിന്റെ എല്ലാവശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Back to top button
error: