തിരുവനന്തപുരം: നെയ്യാര്‍ ക്യാമ്പിലെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതാക്കള്‍ക്കെതിരായ നടപടി പിന്‍വലിച്ചു. തിരുവനന്തപുരം ജില്ലാ നേതാക്കളായ അല്അമീന്, ജെറിന് എന്നിവര്‍ക്കും എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോയ്ക്കുമെതിരെയുള്ള സസ്പെഷനാണു റദ്ദാക്കിയത്. സംഘര്‍ഷം ഉണ്ടാക്കി, വാര്‍ത്ത ചോര്‍ത്തിനല്‍കി തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. അതേസമയം, സംസ്ഥാന ഭാരവാഹിയായ അനന്തകൃഷ്ണനെതിരായ നടപടി പിന്‍വലിച്ചിട്ടില്ല.
നെ?യ്യാ?റില്‍ ന?ട?ന്ന സം?സ്ഥാ?ന ക്യാ?മ്പി?ലെ കൂ?ട്ട?ത്ത?ല്ലി?ന്റെ പൂ?ര്‍?ണ ഉ?ത്ത?ര?വാ?ദി?ത്തം കെ.?എ?സ്.?യു സം?സ്ഥാ?ന ക?മ്മി?റ്റി?ക്കാ?ണെ?ന്ന്? കെ.?പി.?സി.?സി ?നി?യോ?ഗി?ച്ച അ?ന്വേ?ഷ?ണ സ?മി?തി നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.എസ്.യു ക്യാമ്പില്‍ വി.ഡി സതീശനെ മാത്രം പങ്കെടുപ്പിച്ചതില്‍ പരോക്ഷ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
കോണ്‍ഗ്രസ് നേതാക്കളുടെ ഭിന്നതയില്‍ കെ.എസ്.യു നേതാക്കള്‍ കക്ഷിചേര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കാല നേതാക്കളെ പങ്കെടുപ്പിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായി. കെ. സുധാകരന്, രമേശ് ചെന്നിത്തല, ശശി തരൂര്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്.