CrimeNEWS

ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പോക്‌സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ ടെലി കമ്യുണിക്കേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുല്‍ റസാഖിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ്് ചെയ്തത്. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്്. രണ്ടാം ഭാര്യ നല്‍കിയ പീഡന കേസില്‍ അബ്ദുല്‍ റസാഖ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഇതിനിടയിലാണ് പോക്‌സോ കേസില്‍ ഇയാള്‍ പിടിയിലാകുന്നത്.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പാണ് 16കാരിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് (28) ആണ് അറസ്റ്റിലായത്.

Signature-ad

പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെയും മറ്റൊരു പെണ്‍കുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം നടക്കവെയാണ് പുതിയ പരാതി. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങള്‍ക്ക് മുമ്പ് അരീക്കോട്ടേക്ക് മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: