CrimeNEWS

നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പോലീസ്

കോഴിക്കോട്: പോക്സോ കേസിലുള്‍പ്പെട്ട നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പോലീസ്. പരാതിയില്‍ കേസെടുത്തതോടെ നടന്‍ ഒളിവില്‍പ്പോവുകയായിരുന്നുവെന്ന് കസബ പോലീസ് പറഞ്ഞു. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ ഒരുസൂചനയും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.

അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍, ജൂലായ് 12-ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ അടുത്തയാഴ്ചയാണ് വാദംകേള്‍ക്കല്‍. കഴിഞ്ഞ ജൂണ്‍ എട്ടിനാണു നഗരപരിധിയിലെ വീട്ടില്‍ നടന്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് പോക്‌സോ കേസെടുത്തത്.

Signature-ad

കുട്ടിയുടെ ബന്ധു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (ഡിസിപിയു) മുഖേന നല്‍കിയ പരാതി കസബ പോലീസില്‍ എത്തുകയായിരുന്നു. പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു കുട്ടിയില്‍നിന്ന് ഇന്‍സ്‌പെക്ടര്‍ മൊഴിയെടുത്തു. പ്രതി നഗരത്തിലെ വിവിധ സുഹൃത്തുക്കളുടെ ഫ്‌ലാറ്റില്‍ മാറിമാറി താമസിച്ചതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഫ്‌ലാറ്റുകളില്‍ രാത്രി പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. പിന്നീട് പോലീസിലെ ചിലര്‍ പ്രതിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉയര്‍ന്നു.

 

Back to top button
error: