മുംബൈയിലാണ് 14കാരി ഒരു പരാതിയുമായി പോലീസിനെ സമീപിച്ചത്. അജ്ഞാതനായ ഒരാൾ തന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നും തന്നെ ഭീഷണിപ്പെടുത്തുന്നു എന്നുമായിരുന്നു പരാതി. തന്റെ നഗ്നവീഡിയോ ഒരു സുഹൃത്തിന് ഇയാൾ അയച്ചെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
പരാതി ഇങ്ങനെയാണ്. ലോക്ഡൗൺ കാലം. അജ്ഞാതനായ ഒരു സുഹൃത്തിനെ പെൺകുട്ടിക്ക് ഇന്റർനെറ്റ് വഴി കിട്ടുന്നു. ഒരു പ്രത്യേകതരം കളിക്ക് അയാൾ പെൺകുട്ടിയെ ക്ഷണിക്കുന്നു. ഇരുവരും പരസ്പരം ചോദിക്കുന്നത് കാണിക്കാൻ ധൈര്യമുണ്ടോ എന്നായിരുന്നു കളി.
ഒരു ദിവസം പെൺകുട്ടിയുടെ നഗ്നത കാണിക്കാൻ ധൈര്യമുണ്ടോ എന്ന് അജ്ഞാതൻ ചോദിച്ചു. പെൺകുട്ടി കാണിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് വീണ്ടും വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഒന്നു രണ്ടു തവണ കൂടി പെൺകുട്ടി തന്റെ നഗ്നത കാണിച്ചു. പിന്നീട് പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ സുഹൃത്തിന് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ എത്തുന്നത്. സുഹൃത്തും ഇയാളെ ബ്ലോക്ക് ചെയ്തു. വിവരം പെൺകുട്ടിയെ അറിയിക്കുകയും ചെയ്തു.
പിന്നാലെ പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചു . ഐപി അഡ്രസ് നോക്കി പോലീസ് ആളെ പിടികൂടി. 13 വയസ്സുകാരൻ ആണ് പ്രതി. പെൺകുട്ടിയുടെ അതേ തെരുവിൽ തന്നെയാണ് 13 കാരൻ താമസിക്കുന്നത്. പഠിക്കുന്നത് പെൺകുട്ടിയുടെ അതേ സ്കൂളിൽ. ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാലത്ത് പെൺകുട്ടി ആൺകുട്ടിയുമായി മിണ്ടാതായി. ഇതേതുടർന്നാണ് ആൺകുട്ടി അജ്ഞാതനായി പെൺകുട്ടിയുമായി ചാറ്റിങ് തുടങ്ങിയത്.
പെൺകുട്ടിയുടെ ദൃശ്യങ്ങൾ സ്ക്രീൻ റെക്കോർഡർ വഴി റെക്കോർഡ് ചെയ്യുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോൾ ആൺകുട്ടിയുടെ വീട്ടുകാർക്ക് അത്ഭുതവും സങ്കടവും.ലോക്ഡൗൺ കാലത്ത് ആൺകുട്ടി ഏറെനേരം കതകടച്ചു റൂമിൽ തനിയെ ഇരിക്കുമായിരുന്നു എന്ന് ഇവർ പോലീസിനോട് പറഞ്ഞു.
എല്ലാ മാതാപിതാക്കളും കുട്ടികളുടെ ഓൺലൈൻ ആക്ടിവിറ്റി ശ്രദ്ധിക്കണമെന്നാണ് പോലീസ് ഉപദേശിക്കുന്നത്. ആരൊക്കെ ആയി കുട്ടികൾക്ക് ഓൺലൈൻ ബന്ധമുണ്ടെന്നു കണ്ടെത്താൻ മാതാപിതാക്കൾ ശ്രമിക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നു.