CrimeNEWS

ബലപ്രയോഗത്തിലൂടെ നിരവധി തവണ പീഡിപ്പിച്ചു, പീഡനം പാരിപ്പള്ളിയിലും കൊല്ലത്തും; സുജിത്ത് മാലി ദ്വീപിലേക്ക് കടന്നുത് വനിതാ ഡോക്ടറെ ഒഴിവാക്കാന്‍

തിരുവനന്തപുരം: കൂറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി സ്ത്രീയെ വെടിവെച്ച വനിതാ ഡോക്ടര്‍ നല്‍കിയ പീഡന പരാതി കൊല്ലം സിറ്റി പോലീസിനു കൈമാറി. വെടിയേറ്റ സ്ത്രീയുടെ ഭര്‍ത്താവ് സുജിത്ത് പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി.

പാരിപ്പള്ളിയിലും കൊല്ലത്തുംവെച്ച് പീഡിപ്പിച്ചെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ഡോക്ടറുടെ വെളിപ്പെടുത്തല്‍. കുറ്റകൃത്യം നടന്നത് കൊല്ലം പോലീസിന്റെ പരിധിയിലായതിനാലാണ് കേസ് അന്വേഷണം കൈമാറിയത്.

Signature-ad

വെടിവയ്പ് കേസില്‍ തിങ്കളാഴ്ച വഞ്ചിയൂര്‍ പോലീസ് വനിതാ ഡോക്ടറെ കസ്റ്റഡിയില്‍ വാങ്ങും. എറണാകുളം, കോട്ടയം, കൊല്ലം, കുറ്റകൃത്യം നടന്ന ഷിനിയുടെ പാല്‍ക്കുളങ്ങരയിലെ വീട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കണം. വെടിവയ്ക്കാനുപയോഗിച്ച തോക്കും കണ്ടെടുക്കേണ്ടതുണ്ട്. ഇത് കൊല്ലത്തെ ഇവരുടെ ക്വാര്‍ട്ടേഴ്സിലുണ്ടാവുമെന്നാണ് കരുതുന്നത്. കാറിന്റെ വ്യാജ നമ്പരുണ്ടാക്കിയത് സംബന്ധിച്ചും തെളിവുകള്‍ ശേഖരിക്കണം.

2021ല്‍ പാരിപ്പള്ളിയിലും കൊല്ലത്തും വെച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ്, ചോദ്യംചെയ്യലിനിടെ വനിതാ ഡോക്ടര്‍ പോലീസിനോടു പറഞ്ഞത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജിത്ത് മാലദ്വീപിലേക്ക് കടന്നുകളഞ്ഞെന്നും വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്. ഇക്കാലയളവില്‍ വനിതാ ഡോക്ടറും സുജിത്തും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്തിരുന്നു. സുജിത്തുമായുള്ള സൗഹൃദം ഇല്ലാതായതിന്റെ പകയും നിരാശയുമാണ് ഇയാളുടെ ഭാര്യയ്‌ക്കെതിരായ ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. വനിതാ ഡോക്ടര്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രാക്ടിസ് ചെയ്യുമ്പോഴാണ് അവിടെ പിആര്‍ഒ ആയിരുന്ന സുജിത്തുമായി പരിചയപ്പെടുന്നത്.

സൗഹൃദം നടിച്ചെത്തിയാണ് സുജിത്ത് ബലപ്രയോഗത്തിലൂടെ പീഡനത്തിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സൗഹൃദം തുടര്‍ന്ന് പലതവണ ചൂഷണംചെയ്തതായും പരാതിയുണ്ട്. പിന്നീട് സുജിത്ത് സൗഹൃദത്തില്‍നിന്നു പിന്മാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഇയാള്‍ ജോലിനേടി മാലദ്വീപിലേക്കു പോയി. പലതവണ സുജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തന്നെ മനഃപൂര്‍വം ഒഴിവാക്കിയാണ് ഇയാള്‍ മറ്റൊരിടത്തേക്കു കടന്നതെന്നും ഡോക്ടര്‍ സംശയിച്ചു. ഇതിലുള്ള വൈരാഗ്യത്തിലാണ് സുജിത്തിന്റെ ഭാര്യയെ ഡോക്ടര്‍ ആക്രമിച്ചത്.

 

 

Back to top button
error: