അച്ഛന്‍ എന്നെ കൊല്ലാതെ വിട്ടു, വേലക്കാരിയല്ലാതെ മറ്റാരും തിരിഞ്ഞു നോക്കിയില്ല! ഉപമുഖ്യമന്ത്രിക്കൊപ്പമുള്ള ജീവിതം തുറന്നുപറഞ്ഞ് മുന്‍ഭാര്യ
തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണ് പവന്‍ കല്യാണ്‍. സിനിമയിലും ഇപ്പോള്‍ രാഷ്ട്രീയത്തിലും തിളങ്ങി നില്‍ക്കുന്ന പവന്‍ കല്യാണിന്റെ രണ്ടാമത്തെ ഭാര്യ രേണു ദേശായ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നു. തെലുഗു സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് രേണു ദേശായ്. രേണു- പവന്‍ കല്യാണ്‍ ജോഡി ടോളിവുഡില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇരുവരും ഒരുമിച്ച് വിവാഹം ചെയ്‌തെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. രേണു തന്റെ അഭിനയ ജീവിതത്തിലേക്ക് ഇപ്പോള്‍ തിരിച്ചു വരവ് നടത്തുകയാണ്.
2000ല്‍ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബദ്രി എന്ന ചിത്രത്തിലൂടെയാണ് രേണു ദേശായ് സിനിമയിലേക്ക് എത്തുന്നത്. മോഡലിംഗിലൂടെയാണ് അഭിനയത്തിലെത്തിയത്. ആ സിനിമ വന്‍ ഹിറ്റായി. അതിലൂടെ ആ ജോഡിയും ഹിറ്റായി. ആ സിനിമയോടെ പവന്‍ കല്യാണു രേണു ദേശായിയും പരസ്പരം ഡെയ്റ്റിഗിലായി. മാത്രമല്ല അവര്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പും തുടങ്ങി. അതിനു ശേഷം 2003ല്‍ ജോണി എന്ന ചിത്രത്തിലൂടെ ഈ ജോഡി വീണ്ടും ഒന്നിച്ചു. എന്നാല്‍ ആ ചിത്രം ഒരു പരാജയമായിരുന്നു.
ഇപ്പോള്‍ രേണു പറഞ്ഞ ചില കാര്യങ്ങളാണ് ചര്‍ച്ചയാവുന്നത്. ഇതുവരെ പുറത്ത് പറയാത്ത ചില കാര്യങ്ങളാണ് രേണു ദേശായ് ഒരു അഭിമുഖത്തിനിടെ തുറന്നു പറയുന്നത്. ‘ഞാന്‍ ജനിക്കുന്ന സമയത്ത് എന്റെ മാതാപിതാക്കള്‍ കരുതിയത് ഇത് ഒരു ആണ്‍കുട്ടി ആയിരിക്കുമെന്നാണ്. പക്ഷേ എല്ലാവരുടേയും പ്രതീക്ഷ തെറ്റിച്ച് ഞാന്‍ ജനിച്ചു. പെണ്‍കുട്ടി ആയതിനാല്‍ അച്ഛന്‍ എന്നെ ഒന്ന് എടുക്കാറു പോലുമില്ല. ഒരുപാട് ആളുകള്‍ പെണ്‍കുട്ടി ജനിച്ചാല്‍ ഉടനെ അതിനെ കൊന്നു കളയും. എന്നാല്‍ എന്റെ മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസമുള്ളതിനാല്‍ എന്നെ കൊന്നില്ല. ‘
‘എന്റെ വീട്ടിലെ ജോലിക്കാരിക്ക് മാത്രമായിരുന്നു എന്നോട് സ്‌നേഹം. എന്റെ മാതാപിതാക്കള്‍ക്ക് പോലും എന്നോട് അത്രക്കും ഇഷ്ടം ഉണ്ടായിരുന്നില്ല. എന്റെ മക്കള്‍ക്ക് വേണ്ടി രണ്ടാമതൊരു വിവാഹം വേണ്ട എന്ന് ഞാന്‍ തീരുമാനിക്കുകയായിരിന്നു. എന്റെ അവസ്ഥ അവര്‍ക്ക് ഉണ്ടാവരുത് എന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു.’ രേണു ദേശായി പറഞ്ഞു. താരം ഇപ്പോള്‍ പൂനെയില്‍ ആണ് സ്ഥിരതാമസം. തെലുഗു സിനിമയിലൂടെ സജീവമാകാനാണ് പ്ലാന്‍.
പവന്‍ കല്യാണ്‍ ആദ്യം കല്യാണം ചെയ്തത് നന്ദിനിയെ ആണ്. 2007ലായിരുന്നു നിയമ പരമായി ഇരുവരും പിരിഞ്ഞത്. പിരിയാന്‍ ഉണ്ടായ കാരണം രേണു ദേശായിയുമായി നിലനിന്ന വിവാഹേതര ബന്ധം മൂലമാണ്. നന്ദിനിയുമായി നിയമപരമായി ബന്ധം ഉള്ളപ്പോഴാണ് രേണുവിനെ പ്രണയിച്ചതും ഒന്നിച്ച് ജീവിച്ചതും. 2009ലാണ് പവന്‍ കല്യാണു രേണു ദേശായിയും വിവാഹം ചെയ്യുന്നത്. ആദ്യ, അക്കിര എന്നിവരാണ് രേണുവിന്റെയും പവന്‍ കല്യാണിന്റേയും മക്കള്‍.
2012ലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. രേണു പവന്‍ കല്യണുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ആ കുടുംബവുമായി ഇന്നും അകന്ന് ജീവിക്കുകയാണ് രേണു. മക്കള്‍ ആദ്യയും അക്കിരയും പവന്‍ കല്യാണിന്റെ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും ഉണ്ടാവാറുണ്ട്. ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാവാന്‍ ഒരുങ്ങുകയാണ് രേണു. ടൈഗര്‍ നാഗേഷ്വര റാവു എന്ന ചിത്രത്തിലൂടെ രേണു ദേശായി മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.