KeralaNEWS

ദുരന്തമുഖത്ത് സ്‌നേഹത്തിന്റെ കട തുറന്ന് കരീം; സ്വന്തം കടയിലെ വസ്ത്രങ്ങളെല്ലാം നല്‍കി

കോഴിക്കോട്: അപ്രതീക്ഷിത ദുരന്തത്തില്‍ വയനാട്ടിലെ മുണ്ടക്കൈ പകച്ചുനിന്നപ്പോള്‍ വടകരയില്‍ നടക്കല്‍ കരീം സ്‌നേഹത്തിന്റെ കട തുറന്നു. ‘ഒരു കട നിറയെ’സഹായവുമായി കരീമും മകന്‍ മുഹമ്മദ് കലഫും ചുരം കയറി വയനാട്ടിലെത്തി. ഉരുള്‍പൊട്ടല്‍ ദുരന്തമറിഞ്ഞയുടനെ കരീം ഓടിയെത്തിയത് പാലയാട് പുത്തന്‍നടയിലെ ‘സഫു’ എന്ന തന്റെ ടെക്‌സ്‌റ്റൈല്‍ കടയിലേക്കാണ്.

കടയിലുണ്ടായിരുന്ന മുക്കാല്‍ ഭാഗം തുണികളും കരീമും സെറീനയും പായ്ക്കു ചെയ്തു. അടുത്തുള്ള കടകളില്‍നിന്ന് തുണികളും പായകളും അവശ്യ സാധനങ്ങളും വാങ്ങി മകനോടൊപ്പം കരീം വയനാട്ടിലേക്ക് തിരിച്ചു. ദുരിതാശ്വാസ ക്യാംപുകളിലെത്തി അധികൃതരെ സാധനങ്ങളേല്‍പ്പിച്ചു. ഇനിയും സാധനങ്ങളെത്തിക്കാനുള്ള തയാറെടുപ്പിലാണെന്നു കരീം പറഞ്ഞു.

Signature-ad

”വാര്‍ത്തയറിഞ്ഞപ്പോള്‍ ഞെട്ടലായിരുന്നു. കടയിലെത്തി സാധനങ്ങള്‍ ശേഖരിച്ചു. വയനാട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. എല്ലാം നഷ്ടപ്പെട്ടവര്‍. ഇനിയും സാധനങ്ങള്‍ വയനാട്ടിലേക്ക് എത്തിക്കും” കരീം പറയുന്നു. കരീം ടെക്‌സ്‌റ്റൈല്‍ ഷോപ്പ് തുടങ്ങിയിട്ട് 5 വര്‍ഷമായി.

 

Back to top button
error: