CrimeNEWS

മലയാളി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റ് മരിച്ചു; മരിച്ചത് നെടുമ്പാശേരി മേക്കാട് സ്വദേശി

ബംഗളൂരു: മലയാളി ലോറി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റു മരിച്ചു. ബംഗളൂരുവില്‍നിന്ന് മടങ്ങുകയായിരുന്ന നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് തമിഴ്‌നാട് കൃഷ്ണഗിരിയിലാണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് കൃഷ്ണഗിരി പൊലീസ് അറിയിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ലോറിയില്‍ ബംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊര്‍ജിതമാക്കിയതായി കൃഷ്ണഗിരി പൊലീസ് അറിയിച്ചു.

Back to top button
error: