CrimeNEWS

ഡി.ജെ. പാര്‍ട്ടിക്ക് മയക്കുമരുന്ന്, സ്ത്രീയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍; പാര്‍ട്ടിയില്‍ പങ്കെടുത്തത് നൂറോളംപേര്‍

കൊച്ചി: ഡി.ജെ. പാര്‍ട്ടിക്കായി മയക്കുമരുന്നെത്തിച്ച ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലായി. കൊല്ലം സ്വദേശിനി സുജിമോള്‍, കലൂര്‍ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുണ്‍ എന്നിവരെയാണ് എക്സൈസിന്റെ ജില്ലാ സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

ഞായറാഴ്ച രാവിലെ 10 മുതല്‍ നൂറോളം പേരെ പങ്കെടുപ്പിച്ചാണ് അത്താണിയിലെ ഹോട്ടലില്‍ പാര്‍ട്ടി നടത്തിവന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് രാവിലെ മുതല്‍തന്നെ എക്സൈസ് സംഘം ഹോട്ടല്‍ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി മയക്കുമരുന്നുമായി കാറില്‍ എത്തിയപ്പോഴാണ് നാലംഗ സംഘത്തെ പിടികൂടിയത്.

Signature-ad

എം.ഡി.എം.എ. ഗുളികകള്‍, കഞ്ചാവ്, ഹാഷിഷ് എന്നിവയാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. എക്സൈസ് റെയ്ഡ് നടത്തിയതറിഞ്ഞ് പിന്നാലെ പൊലീസ് സംഘമെത്തി. ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കിടയില്‍ പരിശോധന നടത്തി.

അതേസമയം, 1.66 ഗ്രാം എം.ഡി.എം.എയുമായി ആലുവയില്‍ മൂന്നുപേര്‍ പിടിയിലായി. കോട്ടപ്പുറം ആലങ്ങാട് തമീം മന്‍സിലില്‍ മുഹമ്മദ് തമീം (26), കോട്ടപ്പുറം മുതിരംപറമ്പില്‍ ഹാഫിസ് (23), ആലങ്ങാട് ചെങ്ങനാലിപ്പള്ളം അക്ബര്‍ ഷാ (19) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്ന് പിടികൂടിയത്.

മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്നും വില്പനയ്ക്ക് എത്തിച്ച രാസലഹരി പ്രത്യേക പായ്ക്കറ്റിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.

Back to top button
error: