CrimeNEWS

കൊല്ലത്ത് ഗര്‍ഭിണിയായ കുതിരയെ കെട്ടിയിട്ട് മര്‍ദിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്

കൊല്ലം: പള്ളിമുക്കില്‍ ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു പേരെ തിരിച്ചറിഞ്ഞതായും ക്രിമിനല്‍ കേസുകളില്‍ അടക്കം ഉള്‍പ്പെട്ടവരാണ് പ്രതികളെന്നും ഇരവിപുരം പൊലീസ് അറിയിച്ചു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്.

പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ ദിയ എന്ന കുതിരയെ ആണ് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമ ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ചുമാസം ഗര്‍ഭിണിയാണ് കുതിര. പുല്ല് മേയാന്‍ വിട്ടപ്പോഴാണ് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചത്. അക്രമത്തില്‍ കുതിരക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനുഷ്യനാണെങ്കില്‍ ഈ അടിയേറ്റ് മരണപ്പെട്ടുപോകുമെന്നാണ് ഉടമ പറയുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അതിക്രൂരമായ മര്‍ദനമേറ്റതെന്ന് തിരിച്ചറിഞ്ഞതെന്നും പരാതി നല്‍കിയതെന്നും ഉടമ പറയുന്നു.

Signature-ad

 

Back to top button
error: