Movie

ഇന്ന് തിയറ്ററുകളിൽ: എസ്.എൻ സ്വാമിയുടെ ‘സീക്രട്ട്,’ 24 വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻ ലാലിൻ്റെ ‘ദേവദൂതൻ’

ത്രില്ലർ- ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലെത്തിച്ച തിരക്കഥാകൃത്താണ് എസ്.എൻ സ്വാമി. താരസമ്പന്നമായ നിരവധി സിനിമകൾക്കു രചന നിർവ്വഹിച്ച എസ്.എൻ സ്വാമി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ ഇന്ന് പ്രദർശനത്തിനെത്തുന്നു. ഒപ്പം മോഹൻലാലിൻ്റെ ‘ദേവദൂതൻ’ 24 വർഷത്തെ ഇടവേളയ്ക്കു ശേഷം ഫോർ കെ വെർഷനോടെ ഇന്ന് തിയറ്ററുകളിൽ എത്തുന്നു. കാൽ നൂറ്റാണ്ടിനു ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിട്ടുണ്ട്.

ലഷ്മി പാർവ്വതി ഫിലിംസിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ‘സീക്രട്ട്’ നിർമ്മിക്കുന്നത്. വിശ്വാസവും, ബുദ്ധിയും, ശാസ്ത്രവും കൈകോർക്കുന്ന ഈ ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്.
ഒരു യുവാവിൻ്റെ വ്യക്തി ജീവിതത്തിൽ അരങ്ങുന്ന സങ്കീർണമായ ഒരു പ്രശ്നത്തെ എങ്ങനെ നേരിടുന്നു എന്നതാണ് ‘സീക്രട്ട്’ അനാവരണം ചെയ്യുന്നത്.

Signature-ad

യുവനിരക്കാരാണ് ഇക്കുറി സ്വാമിയുടെ അഭിനേതാക്കൾ. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണു നായിക. ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രൺജി പണിക്കർ, കലേഷ് രാമാനന്ദ്, മണിക്കുട്ടൻ, ജി.
സുരേഷ് കുമാർ, ജയകൃഷ്ണൻ, ആർദ്രാ മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം- ജെയ്ക് ബിജോയ്സ്.
ഛായാഗ്രഹണം- ജാക്സൻ ജോൺസൺ.
എഡിറ്റിംഗ്- ബസോദ് ടി. ബാബുരാജ്.
കലാസംവിധാനം- സിറിൾ കുരുവിള

ആധുനിക സാങ്കേതിക ദൃശ്യമികവോടെ റി-റിലീസ്  ചെയ്യുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷനാണ് ഇന്ന് തിയറ്ററുകളിൽ എത്തുന്നത്.

ജയപ്രദ, ജനാർദ്ദനൻ, മരളി, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4 കെ നിലവാരത്തിലേക്ക് റീമാസ്റ്റര്‍ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തയുടെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അയാളെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ ആക്കം കൂട്ടുന്നു. കോക്കേഴ്സ് ഫിലിംസാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ്‌ .സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്.

കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ.

ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തിന്‍റെ രണ്ടാം വരവ് പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

Back to top button
error: