കേരളത്തില്‍ അനധികൃത നിയമനങ്ങളുടെ ഘോഷയാത്രയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പാര്‍ട്ടി നേതാക്കളുടെ ഭാര്യമാരെയും, ഇഷ്ടക്കാരെയും എൽ ഡി എഫ് സര്‍ക്കാര്‍ വ്യാപകമായി സ്ഥിരപ്പെടുത്തുകയാണ്.ഇത് സാധാരണക്കാരായ ഉദ്യോഗാർഥികളുടെ അവസരം ഇല്ലാതാക്കുകയാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരും.
മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് യുഡിഎഫിനെ ദുര്‍ബലപ്പെടുത്താമെന്ന വ്യാമോഹം സിപിഎം നു വേണ്ടെന്നും ചെന്നിത്തല പറഞ്ഞു .ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു . ഭക്തര്‍ക്കൊപ്പമാണോ സര്‍ക്കാരെന്ന് അദ്ദേഹം വ്യക്തമാക്കണം. സര്‍ക്കാരിന്റെ മുന്‍ നിലപാട് മാറ്റിയോ എന്നും,നവോഥാനത്തിന്റെ പേര് പറഞ്ഞ് ഭക്തരോട് കാട്ടിയ ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ തയാറുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഐശ്വര്യ കേരളം യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിന്റെ കൂട്ടസ്ഥിരപ്പെടുത്തലുകളെ അദ്ദേഹം വിമര്‍ശിച്ചത്.