കൊച്ചി: കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രാക്കിലേക്ക് കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡ് മറിഞ്ഞു വീണു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവച്ചു. ഫ്‌ലക്‌സ് ബോര്‍ഡ് മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.
ഇതിനു പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടാര്‍പ്പോളിന്‍ പറന്നു വീണു. ഇതോടെ ഇതുവഴി ഇരുഭാഗത്തേക്കുമുള്ള മെട്രോ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ടാര്‍പോളിന്‍ മാറ്റിയശേഷമാണ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്.