CrimeNEWS

കാസര്‍കോട്ട് ബസ് യാത്രക്കിടെ നഗ്‌നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പകര്‍ത്തി യുവതി

കാസര്‍കോട്: ബേക്കലില്‍ ഓടുന്ന ബസില്‍ യുവതിക്കുനേരെ യുവാവിന്റെ നഗ്‌നതാപ്രദര്‍ശനം. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി. ബേക്കല്‍ പൊലീസ് കേസെടുത്തു.

തിങ്കള്‍ ഉച്ചയ്ക്ക് കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയിലാണ് സംഭവം. സ്വകാര്യ ബസില്‍ സഞ്ചരിക്കുമ്പോഴാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ആറു വയസുള്ള മകള്‍ക്കൊപ്പം കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്നു യുവതി. ബസില്‍ തിരക്കില്ലായിരുന്നു.

Signature-ad

യുവതിയും മകളും ഇരുന്ന സീറ്റിന്റെ എതിര്‍വശത്തെ സീറ്റിലാണ് യുവാവ് ഇരുന്നത്. യുവതി സംഭവം മൊബൈലില്‍ പകര്‍ത്തി കണ്ടക്ടറെ അറിയിക്കാന്‍ ശ്രമിക്കുമ്പോഴേക്കും യുവാവ് ബസില്‍നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: